വഴിയില്‍ തടഞ്ഞ് നിര്‍ത്തി കയറിവന്ന ഭാഗ്യം; അരമണിക്കൂര്‍ മുന്നെ എടുത്ത ടിക്കറ്റിന് തമിഴ്നാട് സ്വദേശിക്ക് ഒന്നാം സമ്മാനം

ഭാഗ്യം വരുന്നവഴി ഏതെന്ന് പ്രവചിക്കുന്നത് അസാധ്യമാണ്. ദൈനംദിനമുള്ള കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ രണ്ട് ടിക്കറ്റെടുക്കുമ്പോള്‍ തമിഴ്നാട് ഈറോഡ് സ്വദേശിയും ടിക്കറ്റെടുക്കുമ്പോള്‍ കരുതിക്കാണില്ല തന്‍റെ ജീവിതം തന്നെ മാറ്റിമറിക്കാനുള്ള തീരുമാനമാണ് താനെടുത്തതെന്ന്.
ടിക്കറ്റെടുത്ത് അരമണിക്കൂര്‍ കൊണ്ട് ഫലം വന്നപ്പോള്‍ കാര്യങ്ങളാകെ മാറി കേരള സര്‍ക്കാറിന്‍റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മാതേഷിന്‍റെ വാടക വീട്ടിലേക്കെത്തി.
ഇടമുളയ്ക്കലിലെ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശി മാതേഷ് (27) ആണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത മാതേഷ് ഏഴു വർഷത്തിലധികമായി അഞ്ചലിൽ തുണിത്തരങ്ങൾ തവണവ്യവസ്ഥയിൽ വിറ്റും മറ്റു ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്.
ഭാര്യ ശ്രീകലയും കൂടെയുണ്ട്. കഴിഞ്ഞ ദിവസം ചന്തമുക്കിലെ ലോട്ടറിക്കടയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. രണ്ടു ടിക്കറ്റുകളെടുത്തതിൽ ഒന്നിനാണ് ഒന്നാം സമ്മാനം. കുറച്ചു സ്ഥലം വാങ്ങി, അവിടെയൊരു വീടുവയ്ക്കണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ആദ്യം അതു നടക്കട്ടെയെന്നും ബാക്കിയുള്ളതെല്ലാം പിന്നീട് ആലോചിക്കാമെന്നും ഇരുവരും പറഞ്ഞു. ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു.