പെണ്‍കുട്ടിയെ ‘പബ്ലിക് ടോയ്‌ലെറ്റി’ലേക്ക് വലിച്ചിഴച്ചു, കൂട്ടബലാത്സംഗം; ഗ്രാമമുഖ്യന്‍ അടക്കം ഒളിവില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും നടുക്കുന്ന വാര്‍ത്ത. ദലിത് പെണ്‍കുട്ടിയെ പൊതു ശൗചാലയത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ള കുറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
എറ്റാ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുഞ്ഞുമായി പൊതു ശൗചാലയത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. യുവതിയെ വലിച്ചിഴച്ച ശേഷം ഗ്രാമമുഖ്യനും മറ്റു രണ്ടുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും അവിടെ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിട്ടുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തതിന്റെ മനോവിഷമത്തില്‍ 19കാരി ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു സംഭവം.