ബൊളീവിയയിൽ ഒരു അപൂർവ വൈറസ് കണ്ടെത്തി; ചപാരെ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരും

ബോളീവിയ: യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ ബൊളീവിയയിൽ ഒരു അപൂർവ വൈറസ് കണ്ടെത്തി. സംശയാസ്‌പദമായ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ കഴിവുള്ളതാണ്. മാത്രമല്ല എബോള പോലുള്ള രക്തസ്രാവത്തിനും ഇത് കാരണമാകും.
ലോകത്തെ ആകമാനും തളർത്തുകയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്ത കൊവിഡ്-19 പോലുള്ള ഭാവിയിൽ ഉണ്ടാകുന്ന പകർച്ചവ്യാധികൾ ഒഴിവാക്കുന്നതിന് വേണ്ടി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രമഫലമായാണ് അപൂർവ വൈറസ് കണ്ടെത്തിയത്.
2019 ൽ ബൊളീവിയൻ തലസ്ഥാനമായ ലാ പാസിലെ രണ്ട് പേര്‍ക്ക് ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും മൂന്ന് ആരോഗ്യ പ്രവർത്തകരിലേക്കും വൈറസ് വ്യാപിച്ചു. അതിൽ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും മരിക്കുകയും ചെയ്തു. 2004ൽ ലാ പാസിന്റെ കിഴക്കൻ മേഖലയായ ചപാരയിൽ ഇത്തരത്തിൽ ഒരു പുതിയ വൈറസ് കണ്ടെത്തിയിരുന്നു.
കൊവിഡ് – 19ന് സമാനമായി ശാരീരിക ശ്രവങ്ങള്‍ തന്നെയാണ് ഈ വൈറസിനെയും പരത്തുന്നത്. ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ എപ്പിഡെമിയോളജിസ്റ്റ് കെയ്റ്റ്‌ലിൻ കോസബൂം ദി ഗാർഡിയനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.