ഉറ്റ സുഹ്യത്തുക്കൾ മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്; വൈക്കത്തെ പെൺകുട്ടികളുടെ മ്യതദേഹം കണ്ടെത്താൻ സഹായിച്ചത് അയൽവാസിയുടെ മൊഴി

 ഉറ്റ സുഹ്യത്തുക്കൾ മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്; വൈക്കത്തെ പെൺകുട്ടികളുടെ മ്യതദേഹം കണ്ടെത്താൻ സഹായിച്ചത് അയൽവാസിയുടെ മൊഴി

വൈക്കം: ഉറ്റ സുഹ്യത്തുക്കൾ മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്.മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിൽ ചാടിയ 2 കോളജ് വിദ്യാർഥിനികൾ കഴി‍ഞ്ഞ ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു കരുതുന്നത്.

ഊടുപുഴയ്ക്കു സമീപം കക്കത്തൊഴിലാളികളാണ് ആദ്യം ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. കൊല്ലം ആയൂർ കീഴാറ്റൂർ അഞ്ജു ഭവനിൽ അശോകന്റെ മകൾ ആര്യ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അ ശിവദാസിന്റെ മകൾ അമൃത അനി (21) എന്നിവരുടെ മൃതദേഹമാണു വേമ്പനാട്ടു കായലിൽ കണ്ടെത്തിയത്.

ഇരുവരും വീട്ടിൽ എത്താത്തതിനെത്തുടർന്നു വൈകിട്ടു വിളിച്ചപ്പോൾ ഫോൺ ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് ഇവരെ കാണാനില്ലെന്ന് ഇരുവീട്ടുകാരും അഞ്ചൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

ആറ്റിൽ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി പാലത്തിനു സമീപം താമസിക്കുന്ന കാവിൽ പുത്തൻപുരയിൽ സീതാലക്ഷ്മി പൊലീസിനോടു പറഞ്ഞിരുന്നു. വാഹനങ്ങളിൽ മാലിന്യം എത്തിച്ചു പാലത്തിൽനിന്ന് ആറ്റിലേക്കു വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇതിന്റെ ശബ്ദമാണെന്ന് ആദ്യം കരുതി.

തൊട്ടു പിന്നാലെ ഒന്നിലധികം പെൺകുട്ടികളുടെ നിലവിളി കേട്ടതോടെയാണ് ആരോ ആറ്റിൽ വീണതാകാമെന്നു സംശയം തോന്നിയതെന്ന് അവർ പറഞ്ഞു.ഇരുട്ടായതിനാൽ ഒന്നും കാണാൻ സാധിച്ചില്ല. വൈക്കം പൊലീസ് നടത്തിയ പരിശോധനയിൽ പാലത്തിൽനിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തു. കാണാതായ യുവതികളിൽ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്ത് തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ആര്യയുടെ അമ്മ: ഗീത. സഹോദരി: അഞ്ജു. അമൃതയുടെ അമ്മ: ബിന്ദുകല. സഹോദരി: അഖില

പൂച്ചാക്കൽ പൊലീസ് സ്ഥലത്തെത്തി വിവരം അറിയിച്ചതിനെത്തുടർന്നു വൈക്കത്തു നിന്നു പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അമൃതയുടെ മൃതദേഹമാണെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു തിരിച്ചറിഞ്ഞു.