സലാഹുദ്ദീന്റെ ഫോണിലേക്ക് അവസാനം വന്ന വിളി പരിശോധിച്ച് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു, മരിച്ച നവദമ്പതികളെ തിരിച്ചറിഞ്ഞത് മൊബൈൽ വഴി

 സലാഹുദ്ദീന്റെ ഫോണിലേക്ക് അവസാനം വന്ന വിളി പരിശോധിച്ച് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു,  മരിച്ച നവദമ്പതികളെ തിരിച്ചറിഞ്ഞത് മൊബൈൽ വഴി

തേഞ്ഞിപ്പലം: അപകടത്തിൽ മരിച്ച നവദമ്പതികളെ തിരിച്ചറിയാൻ രക്ഷാ പ്രവർത്തകരെ സഹായിച്ചത് മൊബൈൽ ഫോണുകൾ. മരിച്ച സലാഹുദ്ദീന്റെ ഫോണിലേക്ക് അവസാനം വന്ന വിളി പരിശോധിച്ച് ആ നമ്പറിലേക്ക് രക്ഷാ പ്രവർത്തകർ തിരിച്ചുവിളിക്കുകയായിരുന്നു.

പെരുവള്ളൂ‍ർ പേങ്ങാട്ട് കുണ്ടിനു സമീപം ചേലക്കോട് കണിത്തൊടിക സലാഹുദ്ദീനും (25), ഭാര്യ ഫാത്തിമ ജുമാനയും ചേലേമ്പ്ര സ്പിന്നിങ്‌ മിൽ അങ്ങാടിക്കടുത്ത് അപകടത്തിൽപ്പെട്ടത് അപ്പോഴാണ് ബന്ധുക്കൾ അറിഞ്ഞത്.5ന് ആയിരുന്നു വിവാഹം. അടുത്ത മാസം സലാഹുദ്ദീൻ റിയാദിലേക്ക് മടങ്ങാനിരുന്നതാണ്.

ഫാത്തിമ ജുമാനയുടെ ബന്ധുക്കളെ ഫറോക്ക് പേട്ടയിൽ സന്ദർശിക്കാൻ ബൈക്കിൽ പുറപ്പെട്ടതായിരുന്നു.ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബുള്ളററ്റ് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശുപത്രിയിലേക്കുള്ള വഴിമധ്യേ ഫാത്തിമയും മരിച്ചു.