ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ അച്ഛന്‍ കഴുത്തറുത്തു കൊന്നു

 ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ അച്ഛന്‍ കഴുത്തറുത്തു കൊന്നു

റാഞ്ചി: മന്ത്രവാദിയുടെ വാക്കു കേട്ട് അച്ഛന്‍ ആറു വയസ്സുകാരിയായ മകളെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ് നടുക്കുന്ന സംഭവം.

ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന് മന്ത്രിവാദി ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മ വീട്ടില്‍ ഇല്ലാതിരുന്ന ദിവസമാണ് ഇയാള്‍ കൃത്യം നടത്താനായി തെരഞ്ഞെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.