അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നു; ഇരുപത് ശതമാനം കോവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്‌നങ്ങൾ ഉടലെടുത്തതായി റിപ്പോർട്ട് 

 അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നു; ഇരുപത് ശതമാനം കോവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്‌നങ്ങൾ ഉടലെടുത്തതായി റിപ്പോർട്ട് 

അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്. ഇരുപത് ശതമാനം കോവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്‌നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവ കോവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോവിഡ് മുതക്തരിൽ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു.

കോവിഡ് തലച്ചോറിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.