സി.പി.എമ്മും ബി.ജെ.പിയും വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിരിക്കുന്നത് ഒരു വീട്ടില്‍ നിന്നും; അമ്മ ബി.ജെ.പിക്ക് വേണ്ടിയും, മകന്‍ സി.പി.എമ്മിനു വേണ്ടിയും മത്സരിക്കുന്നു; വീട്ടില്‍ രാഷ്ട്രീയം പറയരുതെന്ന് അച്ഛന്‍ !

തദ്ദേശതെരഞ്ഞടുപ്പിന്റെ പ്രഖ്യാപനത്തോടെ പോരാട്ടചൂടിലാണ് മുന്നണികള്‍. ഇതിനിടെ കൊല്ലം ജില്ലയിലെ പനച്ചിവിള ഏഴാം വാര്‍ഡില്‍ ദേവരാജന്റെ വീട് ശ്രദ്ധാകേന്ദ്രമാകുകയാണ്. സി.പി.എമ്മും ബി.ജെ.പിയും വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിരിക്കുന്നത് ഈ വീട്ടില്‍ നിന്നാണ്. അമ്മ ബി.ജെ.പിക്ക് വേണ്ടിയും, മകന്‍ സി.പി.എമ്മിനു വേണ്ടിയും മത്സരിക്കുന്നു.
സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണെങ്കിലും വീടിനുള്ളില്‍ ഇവര്‍ അമ്മയും മകനും മാത്രമാണ്. മാത്രമല്ല വീട്ടിനകത്ത് രാഷ്ട്രീയം പാടില്ലെന്ന് ദേവരാജന്റെ ശാസനയുമുണ്ട്.
അമ്മയോടല്ല അമ്മയുടെ രാഷ്ട്രീയത്തോോണ് മത്സരിക്കുന്നതെന്നാണ് ദിനുരാജ് പറയുന്നത്. മകനെതിരെ വിജയം ഉറപ്പാണെന്ന് സുധര്‍മയും പറയുന്നു.