മൂന്നുവയസ്സുകാരിയെ പന്ത്രണ്ടുവയസ്സുകാരന്‍ ബലാത്സംഗം ചെയ്തു; മകനുമായി അച്ഛന്‍ ഒളിവില്‍

 മൂന്നുവയസ്സുകാരിയെ പന്ത്രണ്ടുവയസ്സുകാരന്‍ ബലാത്സംഗം ചെയ്തു; മകനുമായി അച്ഛന്‍ ഒളിവില്‍

റാഞ്ചി: മൂന്നുവയസ്സുകാരിയെ പന്ത്രണ്ടുവയസ്സുകാരന്‍ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം നടന്നത്. നവംബര്‍ നാലിന് നടന്ന സംഭവം,കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്.

വാടക വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പരാതിക്ക് പിന്നാലെ പന്ത്രണ്ടുകാരനുമായി അച്ഛന്‍ ഒളിവില്‍പ്പോയി. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മുന്നുവയസ്സുകാരിയുടെ പിതാവ് നാട്ടില്‍ ഇല്ലാതിരുന്നതിനാലാണ് പരാതി നല്‍കാന്‍ താമസിച്ചതെന്നും പൊലീസ് അറിയിച്ചു.