ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയാലുടൻ സഹിച്ചു മടുത്തു, ഇനി വയ്യ; വിവാഹമോചനത്തിനൊരുങ്ങി മെലാനിയ

 ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയാലുടൻ സഹിച്ചു മടുത്തു, ഇനി വയ്യ;  വിവാഹമോചനത്തിനൊരുങ്ങി മെലാനിയ

വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിനെ മറ്റൊരു ദുഃഖവാർത്ത കൂടി കാത്തിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയാലുടൻ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.വൈറ്റ്ഹൗസ് മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിവാഹമോചനത്തിന് വേണ്ടി നിമിഷങ്ങളെണ്ണി മെലാനിയ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടിലുള്ളത്.ദമ്പതിമാരുടെ 15 വർഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്സൺ മുൻ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പറയുന്നു.

ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവർ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാൻ വെളിപ്പെടുത്തുന്നു.