ഫ്‌ളോറിഡയില്‍ യുവ മലയാളി യുവ വനിതാ ഡോക്ടറുടെ മരണം കാര്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് മറിഞ്ഞ് 

 ഫ്‌ളോറിഡയില്‍ യുവ മലയാളി യുവ വനിതാ ഡോക്ടറുടെ മരണം കാര്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് മറിഞ്ഞ് 

ഫ്ലോറിഡ: ഫ്‌ളോറിഡയില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടറുടെ മരണം കാര്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് മറിഞ്ഞ്. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എ.സി. തോമസ്– ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ. നിത കുന്നുംപുറത്ത് (30) ആണ് വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചത്.

ഡോക്ടറുടെ കാറിന് പിന്നാലെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവർ വിവരമറിയിച്ചതനുസരിച്ചു പൊലീസെത്തി നിതയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നുഡോ. നിത, ഇല്ലിനോയിൽ നിന്നും നേപ്പിൾസിലേക്ക്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നിലെ വന്ന കാറിൽ അമേരിക്കൻ ദമ്പതികളായിരുന്നു.

അവരിൽ ഭർത്താവ് കനാലിലേക്കു ചാടി കാറിൽനിന്നു നിതയെ പുറത്തെടുത്തു.ബോധം നഷ്ടപ്പെട്ട നിതയെ കരയ്ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികൾ പാഞ്ഞെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് കരയിൽ കയറി. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഡോ. നിത മയാമിയിൽ സർജറി പിജി വിദ്യാർഥിയാണ്. സംസ്കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്നാനായ കത്തോലിക്ക പളളിയിൽ. സഹോദരങ്ങൾ: നിതിൻ, നിമിഷ.