യുവതി വിവാഹത്തിൽ നിന്നും പിന്മാറി; നിശ്ചയിച്ച ദിവസം വരന്‍ സ്വയം വരണമാല്യം അണിഞ്ഞു

 യുവതി വിവാഹത്തിൽ നിന്നും പിന്മാറി; നിശ്ചയിച്ച ദിവസം വരന്‍ സ്വയം വരണമാല്യം അണിഞ്ഞു

വധു വിവാഹത്തിൽ നിന്നും പിന്മാറിയതിനേതുടർന്ന് സ്വയം വിവാഹം ചെയ്ത് യുവാവ്. ബ്രസീലിയന്‍ പൗരന്മാരും ഡോക്ടർമാരുമായ ഡിയോഗോ റാബെലോയുടെയും വിറ്റർ ബ്യൂണോയുടെയും വിവാഹമാണ് വധു പിന്മാറിയതിനേ തുടർന്ന് വ്യത്യസ്തമായി മാറിയത്.

ഡിയാഗോയുടെയും വിറ്ററിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം നവംബറിലായിരുന്നു. കഴിഞ്ഞ മാസം ഇവരുടെ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇരുവരും അകലുകയായിരുന്നു. വിറ്റർ കല്യാണത്തിൽ നിന്ന് പിന്മാറിയെങ്കിലും അംഗീകരിക്കാൻ ഡിയാഗോ തയ്യാറായില്ല.

വിവാഹം റദ്ദാക്കുന്നതിന് പകരം സാധാരണനിലയിൽ സ്വയംവിവാഹം നടത്താനായിരുന്നു തീരുമാനം. ഒപ്പം വീട്ടുകാരും കൂടി അണിചേര്‍ന്നതോടെ കല്ല്യണം ലോകശ്രദ്ധനേടി.