രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ, സദാചാര കുരു പൊട്ടുന്നവർക്ക് അവരുടെ കുരുക്കൾ പൊട്ടി ചിതറട്ടെ, അടിച്ചമർത്തൽ ഇനി നടക്കില്ലെന്ന് സോനുവും നികേഷും

 രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ, സദാചാര കുരു പൊട്ടുന്നവർക്ക് അവരുടെ കുരുക്കൾ പൊട്ടി ചിതറട്ടെ, അടിച്ചമർത്തൽ ഇനി നടക്കില്ലെന്ന് സോനുവും നികേഷും

ലൈംഗിക ന്യൂനപക്ഷങ്ങളെ സൈബർ ഇടത്തിൽ വേട്ടയാടുന്നവരോട് സ്വവര്‍ഗ ദമ്പതിമാരായ സോനുവിന്റേയും നികേഷിന്റേയും മറുപടി. രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ, സദാചാര കുരു പൊട്ടുന്നവർക്ക് അവരുടെ കുരുക്കൾ പൊട്ടി ചിതറട്ടെ, എന്ന കുറിപ്പോടെയാണ് ഇരുവരുമൊന്നിച്ചുളള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

അമ്മയുമൊത്തുളള ചിത്രത്തിന് താഴെ സോഷ്യൽ മീഡിയയിലൂടെ മോശം കമന്റ് വന്നതിനെ തുടർന്ന് അടുത്തിടെയാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.

നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ, ലൈംഗിക ന്യൂനപക്ഷങ്ങളെ കൂടി സമൂഹം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം, മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നും വിവേചനവും മാറ്റിനിര്‍ത്തലും അവസാനിപ്പിക്കണമെന്നും ഇരുവരും പറഞ്ഞിരുന്നു.