നിങ്ങളുടെ കാലുകളില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, അത് കൊവിഡാകാം

കാൽപാദങ്ങളിലുണ്ടാകുന്ന നീരും നിറം മാറ്റവും കോവിഡ്19 ന്റെ ലക്ഷണങ്ങളാകാമെന്ന് പുതിയ പഠനം .വൈറസ് പിടിപെട്ട് ഒന്നു മുതൽ നാലു വരെ ആഴ്ചകൾക്ക് ഇടയിലാണ് ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ പാദത്തിന് നീരു വയ്ക്കുന്ന ചിൽബ്ലെയിൻ എന്ന അവസ്ഥയുണ്ടാകാം.
എന്നാൽ പല കേസുകളിലും പാദങ്ങൾ ആഴ്ചകൾക്കുള്ളിൽ പൂർവസ്ഥിതി കൈവരിക്കുമെന്ന് ഇന്റർനാഷനൽ ലീഗ് ഓഫ് ഡെർമറ്റോളജിക്കൽ സൊസൈറ്റീസും അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയും ചേർന്ന് നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചില കേസുകളിൽ 150 ദിവസത്തിലധികം നീര് നില നിൽക്കാൻ സാധ്യതയുണ്ട്.