സോളമൻ 34 കൊല്ലം മുമ്പ് മു‍ഴക്കിയ രണ്ടാമത്തെ ഹോൺ മലയാളക്കര മു‍ഴുവൻ മു‍ഴങ്ങട്ടെ, അത് അവശേഷിക്കുന്ന സ്ത്രീവിരുദ്ധരെക്കൂടി വിളിച്ചുണർത്തട്ടെ; ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ കാ‍ഴ്ചപ്പാടുകള്‍ തിരുത്തിയെ‍ഴുതിയ സിനിമാ ആവിഷ്കാരത്തിന് 34 വയസ് !

 സോളമൻ 34 കൊല്ലം മുമ്പ് മു‍ഴക്കിയ രണ്ടാമത്തെ ഹോൺ മലയാളക്കര മു‍ഴുവൻ മു‍ഴങ്ങട്ടെ, അത് അവശേഷിക്കുന്ന സ്ത്രീവിരുദ്ധരെക്കൂടി വിളിച്ചുണർത്തട്ടെ; ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ കാ‍ഴ്ചപ്പാടുകള്‍ തിരുത്തിയെ‍ഴുതിയ സിനിമാ ആവിഷ്കാരത്തിന് 34 വയസ് !

ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾ ആത്മഹത്യ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഇന്ന്. ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾ ജീവിതത്തിനും അതിന്റെ ആഹ്ലാദങ്ങൾക്കും അർഹരാണെന്ന് പ്രഖ്യാപിച്ച നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയുടെ മുപ്പത്തഞ്ചാം വാർഷികം കടന്നു വരുമ്പോ‍ഴാണ് മുല്ലപ്പള്ളിയുടെ ദുർഭാഷണം.

34 കൊല്ലം മുമ്പ് കേരളത്തിലെ കൊട്ടകകളിൽ ഉയർന്ന സ്നേഹത്തിന്റെ ആ ഇടിമു‍ഴക്കത്തിന്റെ ഓർമ്മയിലേയ്ക്ക് അത് വരെ ഇന്ത്യൻ സിനിമയിലും മലയാള സിനിമയിലും ബലാൽസംഗം ചെയ്യപ്പെട്ടു കഴിഞ്ഞാൽ നായിക, മുല്ലപ്പള്ളി പ്രസംഗിച്ചതു പോലെ തീകൊളുത്തിയോ തൂങ്ങിയോ മരിക്കുകയാണ് പതിവ്. ബലാൽസംഗം ചെയ്‌ത വില്ലനെ നായകൻ കൊന്നേയ്ക്കും. അതാണ് ജീവനൊടുക്കിയ ഇരയ്ക്ക് സിനിമ അനുവദിക്കാറുള്ള നീതി.

സദാചാര ദുരാചാരികൾ പക്ഷേ. 1986-ൽ ഞെട്ടിപ്പോയി. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പദ്‌മരാജൻ സിനിമ പുറത്തുവന്നപ്പോൾ.

ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകൾക്കും ജീവിതത്തിന് അവകാശമുണ്ട് എന്ന പ്രഖ്യാപനം കൂടിയായിരുന്നു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പുറത്തിറങ്ങിയത് 1986 നവംബർ 12 നാണ്. ആ ഓർമ്മയുടെ 35-ാം വാർഷികദിനത്തിന് 10 ദിവസം ബാക്കി നില്ക്കുമ്പോ‍ഴാണ് മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പ്രസംഗം മലയാളി കേൾക്കുന്നത്. സോളമൻ 34 കൊല്ലം മുമ്പ് മു‍ഴക്കിയ രണ്ടാമത്തെ ഹോൺ മലയാളക്കര മു‍ഴുവൻ മു‍ഴങ്ങട്ടെ. അത് അവശേഷിക്കുന്ന സ്ത്രീവിരുദ്ധരെക്കൂടി വിളിച്ചുണർത്തട്ടെ.