കഷണ്ടിയാണെന്ന കാര്യം മറച്ചുവച്ച് കല്യാണം കഴിച്ചു, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി

മുംബൈ: കഷണ്ടിയാണെന്ന കാര്യം മറച്ചുവച്ച് തന്നെ വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. മുംബൈയിലെ മിറാ റോഡിലാണ് 29കാരനായ ഭര്‍ത്താവിനെതിരെ 27 കാരി നായാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായ യുവാവ് സെപ്തംബറിലാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് കഷണ്ടി മറച്ചുവെന്ന് യുവതിക്ക് മനസിലാകുന്നത്. ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം തന്നെ ഞെട്ടിച്ചുവെന്നും, എന്നാല്‍ വിവാഹത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്‍റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതൊന്നും വലിയ കാര്യമല്ലെന്ന പ്രതികരണമായിരുന്നു അവരുടേതെന്നും പരാതിയില്‍ പറയുന്നു