മലയാളികള്‍ക്കിത് അഭിമാന നിമിഷം, ന്യൂസിലന്‍റില്‍ മന്ത്രിയായി മലയാളിയും! ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത് എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍ !

 മലയാളികള്‍ക്കിത് അഭിമാന നിമിഷം, ന്യൂസിലന്‍റില്‍ മന്ത്രിയായി മലയാളിയും! ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത് എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍ !

കൊച്ചി : ന്യൂസിലന്‍റില്‍ ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടി എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. പ്രിയങ്കക്ക് മൂന്ന് വകുപ്പുകളുടെ ചുമതലയാണുള്ളത്.

സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്.പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്.2017ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.