കണ്‍നിറയെ കാണാന്‍ കൊതിച്ച് ഒടുവില്‍ കുഞ്ഞുവാവയെ തനിച്ചാക്കി അഞ്ജലി പോയി, കൊവിഡ് ബാധിച്ച് 22കാരി മരിച്ചത് ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തി

 കണ്‍നിറയെ കാണാന്‍ കൊതിച്ച് ഒടുവില്‍ കുഞ്ഞുവാവയെ തനിച്ചാക്കി അഞ്ജലി പോയി, കൊവിഡ് ബാധിച്ച് 22കാരി മരിച്ചത് ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തി

സിസേറിയനിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ അഞ്ജലി (22) കോവിഡ് പോസിറ്റീവായി മരിച്ച സംഭവം നാടിന്റെ ദുഃഖമായി. കീഴ്മാട് അമ്പാട്ടുകുഴി രതീഷിന്റെ ഭാര്യയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്നു 17ന് അശോകപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നു ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. ചികിത്സയ്ക്കിടെ ശ്വാസതടസ്സവും ന്യൂമോണിയയും ഉണ്ടായതിനെത്തുടര്‍ന്ന് അടിയന്തര സിസേറിയന്‍ നടത്തി. കുഞ്ഞ് നെഗറ്റീവാണ്.

35 ആഴ്ച വളര്‍ച്ചയേ ആയിട്ടുള്ളൂ. രണ്ടാഴ്ച കൂടി ആശുപത്രിയില്‍ കഴിയണം. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ് അഞ്ജലി. കുട്ടിക്കാലത്തു മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു കീഴ്മാട് ശ്രീനാരായണ ഗിരി സേവികാ സമാജത്തിലാണു വളര്‍ന്നത്. 2019 മേയ് 4നായിരുന്നു വിവാഹം. അഞ്ജലിയുടെ മുത്തശ്ശിയാണു കുഞ്ഞിനു കൂട്ടായി മെഡിക്കല്‍ കോളജില്‍ നില്‍ക്കുന്നത്. സംസ്‌കാരം നടത്തി.