നവജാത ശിശുവിനെ കുഴിച്ചുമൂടാന്‍ ശ്രമം; പാതി മണ്ണിട്ടു മൂടിയ കു‍ഞ്ഞിനെ രക്ഷപ്പെടുത്തി

 നവജാത ശിശുവിനെ കുഴിച്ചുമൂടാന്‍ ശ്രമം; പാതി മണ്ണിട്ടു മൂടിയ കു‍ഞ്ഞിനെ രക്ഷപ്പെടുത്തി

പൂനെ: നവജാത ശിശുവിനെ കുഴിച്ചുമൂടാന്‍ ശ്രമം. പൂനെയിലെ പുരന്തറിലുള്ള അംബോഡി എന്ന സ്ഥലത്താണ് ഇന്നുരാവിലെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ ഈ സംഭവം നടന്നത്.മണ്ണുപതിച്ച വേദനയിൽ ചോരക്കുഞ്ഞ് വാവിട്ടു നിലവിളിക്കാൻ തുടങ്ങിയത് തൊട്ടടുത്ത വയലിൽ പണിതുകൊണ്ടിരുന്ന കർഷകൻ കേൾക്കുകയും ഉടനടി അവിടേക്കയാൾ ഓടിയെത്തുകയുമായിരുന്നു.

കർഷകനെ കണ്ടയുടൻ ഉദ്യമം പാതിയിൽ ഉപേക്ഷിച്ച് കുറ്റവാളികൾ അയാളെ തള്ളിയിട്ടിട്ടു ബൈക്കി ൽക്കയറി രക്ഷപെടുകയായിരുന്നു. കുഞ്ഞിന്റെ പകുതി ശരീരം മണ്ണിൽ മൂടിയ നിലയിലായിരുന്നു.

കരച്ചിൽ നിർത്താതിരുന്ന കുഞ്ഞിനെ പുറത്തെടുത്ത് ആളുകളെ വിളിച്ചുകൂട്ടി പോലീസിൽ അയാൾ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കുഞ്ഞിപ്പോൾ സിവിൽ ആശുപത്രിയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

കുഞ്ഞിന്റെ മാതാപിതാക്കളെപ്പറ്റിയോ, കുഞ്ഞിനെ ജീവനോടെ കുഴിച്ചിടാൻ വന്നവരെപ്പറ്റിയോ ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.