ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരോട് പറയാന്‍ ഭയം; 14 കാരി പ്രസവിച്ചു; കുഞ്ഞിനെ ഫ്രീസറില്‍ സൂക്ഷിച്ചു, കുട്ടിയുടെ അച്ഛന്‍ 16കാരന്‍

മോസ്‌കോ: പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരോട് പറയാന്‍ ഭയന്നതിനാല്‍ പെണ്‍കുട്ടി പ്രസവിച്ച ഉടനെ കുഞ്ഞിനെ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. റഷ്യയിലാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രഹസ്യമായിട്ടായിരുന്നു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പിതാവ് പൂന്തോട്ടത്തിലെ ജോലികള്‍ ചെയ്യാന്‍ പോയപ്പോഴാണ് കുട്ടിയെ ഫ്രീസറില്‍ സൂക്ഷിച്ചത്.
പ്രസവത്തിന് ശേഷം രക്തസ്രാവമുണ്ടായപ്പോള്‍ അപ്പന്‍ഡിക്‌സിനെ തുടര്‍ന്നായിരിക്കുമെന്നായിരുന്നു കുട്ടിയുടെ അമ്മ കരുതിയത്. തുടര്‍ന്ന് അമ്മ ആംബുലന്‍സ്് വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി പ്രസവിച്ച വിവരം തുറന്നു പറയുന്നത്. നവജാത ശിശുവിനെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുയാണെന്ന കാര്യവും അറിയിച്ചു. വീട്ടുകള്‍ എത്തി ഫ്രീസറില്‍ നോക്കിയപ്പോഴെക്കും കുട്ടി മരിച്ചിരുന്നു.
പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം, പെണ്‍കുട്ടി ഗര്‍ഭിണിയാണോയെന്ന് സംശയം തോന്നിയ അയല്‍വാസി പെണ്‍കുട്ടിയുടെ അമ്മയോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും മകള്‍ക്ക് തടി വെക്കുന്നതാണെന്ന് ആയിരുന്നു അമ്മയുടെ മറുപടി. പതിനാറുകാരനാണ് കുട്ടിയുടെ അച്ഛനെന്നാണ് റിപ്പോര്‍ട്ടുകള്‍