അച്ഛന്‍റെ ചോദ്യത്തില്‍ കണ്ണുനിറഞ്ഞ് നവ്യനായര്‍, മകനെപ്പോലും അത്രയ്ക്ക് സ്നേഹിക്കാനാവില്ല

 അച്ഛന്‍റെ ചോദ്യത്തില്‍ കണ്ണുനിറഞ്ഞ് നവ്യനായര്‍, മകനെപ്പോലും അത്രയ്ക്ക് സ്നേഹിക്കാനാവില്ല

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നായികമാരിലൊരാള്‍ ആണ് നവ്യ നായർ.ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നവ്യ വിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത് ഭർത്താവിനൊപ്പം മുംബൈയിലായിരുന്നു.നൃത്ത രംഗത്ത് സജീവമായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് മടങ്ങിയെത്തുകയാണ്.

ജെബി ജെംഗ്ക്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആണ് .ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളില്‍ അച്ഛന് സാധിക്കാന്‍ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കില്‍ പറയണം എന്നായിരുന്നു നവ്യയോട് അച്ഛന്‍ ചോദിച്ചത്. അച്ഛനെ സ്ക്രീനില്‍ കണ്ടതും നവ്യ കരഞ്ഞുതുടങ്ങി .അച്ഛനെക്കുറിച്ച്‌ എന്ത് പറ‍ഞ്ഞാലും കരയുമെന്നും നവ്യ കരച്ചിലിനിടയിൽ പറയുന്നുണ്ട് .

ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അച്ഛൻ തന്നെ സ്നേഹിച്ച പോലെ തനിക്ക് തന്‍്റെ മകനെ പോലും സ്നേഹിക്കാന്‍ പറ്റുന്നില്ലെന്നും നവ്യ പറയുന്നു.കാരണം അവർ അന്നനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടൊന്നും തനിക്കില്ല.

മകൻ പറയുന്നതൊക്കെ വാങ്ങിക്കൊടുക്കാൻ കഴിയും .പക്ഷെ തന്റെ കുട്ടിക്കാലത്തു വളരെ സാധാരണക്കാരായ അച്ഛനും അമ്മയും യുവജനോത്സവ വേദികളിൽ തനിക്കായി മുടക്കിയത് ലക്ഷങ്ങളാണ്.പത്ത് ഐറ്റം വരെ മത്സരിച്ചിരുന്നു .

തന്നോടുള്ള സ്നേഹം കൊണ്ടാണ് അവർ ബുദ്ധിമുട്ടു സഹിച്ചും അതെല്ലാം ചെയ്തു തന്നത് .അവർ തന്ന സ്നേഹത്തിനു നൂറു ശതമാനം തിരിച്ചു കൊടുക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും നവ്യ പറയുന്നു.