പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് എല്ലാവരിലും കൃത്യമായി പ്രവർത്തിക്കണമെന്നില്ല: പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളിൽ വലിയൊരു ശതമാനവും പരാജയപ്പെട്ടേക്കാം

 പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് എല്ലാവരിലും കൃത്യമായി പ്രവർത്തിക്കണമെന്നില്ല: പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളിൽ വലിയൊരു ശതമാനവും പരാജയപ്പെട്ടേക്കാം

ആദ്യ കൊവിഡ് 19 വാക്‌സിനുകള്‍ അപൂര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്ഫോഴ്‌സ് അദ്ധ്യക്ഷന്‍ കേറ്റ് ബിംഗ്ഹാം.ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ഈ വാക്‌സിനെ കാത്തിരുന്നത്.ഇടയ്ക് ഈ വാക്‌സിന്‍ പ്രയോഗിച്ച വോളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചത് പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചിരുന്നു .ബ്രസീലിലെ വാക്‌സിന്‍ വോളണ്ടിയറായ 28 വയസുള്ള ഡോക്ടര്‍ മരണമടഞ്ഞത് വലിയ വാര്‍ത്തയായെങ്കിലും ഇദ്ദേഹത്തിന് വാക്‌സിന്‍ നല്കിയിരുന്നില്ലെന്നും മരണം കോവിഡ് മൂലമാണെന്നും പിന്നീട് സ്ഥിരീകരിച്ചു.

അതുകൊണ്ട്തന്നെ വാക്‌സിന്‍ ട്രയല്‍സ് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത് .എല്ലാവരിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചേക്കില്ലെന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് .

ഇപ്പോൾ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളിൽ വലിയൊരു ശതമാനവും പരാജയപ്പെട്ടേക്കാം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന തരത്തിലുള്ള വാക്‌സിനുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുകെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സ് അധ്യക്ഷൻ പറയുന്നു.

”ആദ്യ തലമുറ വാക്‌സിനുകൾ അപൂർണ്ണമാകാൻ സാധ്യതയുണ്ട്, അവ അണുബാധ തടയാതിരിക്കാനും രോഗലക്ഷണങ്ങൾ കുറയ്‌ക്കാനും സാധിക്കണമെന്നാണ് ലക്ഷ്യം, എങ്കിലും എല്ലാവരിലുമായി ഈ ആദ്യ ബാച്ച് വാക്‌സിൻ ദീർഘനേരം പ്രവർത്തിക്കില്ല,” കേറ്റ് ബിംഗ്‌ഹാം പറഞ്ഞു.

ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ മാരകമാകുമെന്ന സാഹചര്യത്തിൽ ഏവരും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്