കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ​ഗർഭിണി മരിച്ചു: ഏഴു മാസമെത്തിയ ​ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

 കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ​ഗർഭിണി മരിച്ചു: ഏഴു മാസമെത്തിയ ​ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

കൊച്ചി; കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ​ഗർഭിണി മരിച്ചു. ഏഴു മാസമെത്തിയ ​ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വെങ്ങോല മുതിരപ്പറമ്പിൽ മഹേഷ് മോഹനന്റെ ഭാര്യ ജിനു(29) ആണ് മരിച്ചത്.

ഏഴു മാസം ഗർഭിണിയായ ജിനുവിനെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നു കഴിഞ്ഞ 10നാണു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കോവിഡ് നെ​ഗറ്റീവായിരുന്നെങ്കിലും 13ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി.

തുടർന്നു കളമശേരി മെഡിക്കൽ കോളജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി 21ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. ആരോ​ഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 25ന് പുലർച്ചെ ജിനുവും മരിച്ചു