കണ്ണുകളുടെ ഉള്ളിലും ടാറ്റൂ ! ശരീരത്തിൽ 453 ദ്വാരം; തലയിൽ രണ്ട് കൊമ്പ്; റെക്കോർഡിട്ട് അപൂർവ മനുഷ്യൻ

 കണ്ണുകളുടെ ഉള്ളിലും ടാറ്റൂ ! ശരീരത്തിൽ 453 ദ്വാരം; തലയിൽ രണ്ട് കൊമ്പ്; റെക്കോർഡിട്ട് അപൂർവ മനുഷ്യൻ

സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ രൂപമാറ്റം വരുത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ വ്യക്തിയാണ് ജർമൻ സ്വദേശിയായ റോൾഫ് ബൂക്കൂൾസ്. 453 ദ്വാരങ്ങളാണ് ഇയാൾ ശരീരത്തിൽ വരുത്തിയത്. ഒപ്പം തലയിൽ രണ്ട് കൊമ്പും. ശരീരത്തിന്റെ 90 ശതമാനം ഭാഗവും ടാറ്റൂ ചെയ്തു കഴിഞ്ഞു.

ചുണ്ട്, പുരികം, മൂക്ക്, ചെവി, കണ്ണുകൾ എന്നിങ്ങനെ മുഖം കണ്ടാൽ മനുഷ്യനാണോ എന്ന് ആരും ചിന്തിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ഇദ്ദേഹം വരുത്തിയത്. ഇപ്പോൾ 61 വയസുള്ള ഇയാൾ 40 വയസ് മുതലാണ് സ്വന്തം ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയത്.

പുരികങ്ങൾക്കു ചുറ്റും മാത്രമായി 37 തുളകൾ ഉണ്ട്. 1.37 ലക്ഷം മുടക്കിയാണ് തലയിൽ കൊമ്പ് സ്ഥാപിച്ചത്. കണ്ണുകളുടെ ഉള്ളിൽ പോലും ടാറ്റൂ പതിപ്പിച്ചിട്ടുണ്ട്.

വിഡിയോ കാണാം.