ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിൻ! ആസ്ട്രാസെനെക നിർമ്മിക്കുന്ന കോവിഡ് വാക്സിൻ പ്രായമായവരിൽ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നു

 ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിൻ! ആസ്ട്രാസെനെക നിർമ്മിക്കുന്ന കോവിഡ് വാക്സിൻ പ്രായമായവരിൽ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നു

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിൻ ആണ് ഓക്സ്ഫോർഡിന്റേത്. നിലവിൽ വാക്സിൻ പരീക്ഷണത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്നതും ആസ്ട്രാസെനെകയുടെ കോവിഡ് വാക്സിൻ ആണ്. ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിർമ്മിക്കുന്ന കോവിഡ് വാക്സിൻ പ്രായമായവരിൽ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. അസ്ട്രാസെനെകയുടെ വാക്സിൻ പ്രായമായവരിൽ സംരക്ഷിത ആന്റിബോഡികളും ടി സെല്ലുകളും ഉൽപാദിപ്പിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

വാക്സിൻ 18–55 വയസ് പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികളിൽ മികച്ച് രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി ജൂലൈയിൽ തന്നെ ഗവേഷകർ വ്യക്തമാക്കിയിരുന്നു. വാക്സിനുള്ളിൽ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിർദേശങ്ങൾ പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വാക്സിനെ കുറിച്ച് സ്വതന്ത്ര പഠനം നടത്തിയ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് കൊറോണ വൈറസ് ഏറ്റവും അപകട സാധ്യത സൃഷ്ടിക്കുന്ന പ്രായമായവരിൽ വാക്സിൻ ഫലപ്രദമാകുന്നു എന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.

യുകെയിൽ വാക്സിൽ പരീക്ഷിച്ച വ്യക്തിയിൽ പാർശ്വ ഫലങ്ങൾ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് സെപ്റ്റംബറിൽ പരീക്ഷണം നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ ട്രയലിൽ പങ്കെടുത്ത വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വാക്സിൻ കാരണമാണോ എന്ന കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ നടന്നു വരുന്നതേയുള്ളു. വാക്സിൽ പരീക്ഷണം നിർത്തിവച്ചിരുന്ന യുഎസിൽ റെഗുലേറ്റർമാരുടെ അംഗീകാരത്തിനുശേഷം ആസ്ട്രാസെനെക പിഎൽസി പരീക്ഷണാത്മക കോവിഡ് 19 വാക്സിന്റെ ട്രയൽ വീണ്ടും പുനരാംരംഭിച്ചു.