”വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ”; കയ്യില്‍ വാഴക്കുലയും തലയില്‍ കെട്ടും കെട്ടി സുബി

 ”വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ”; കയ്യില്‍ വാഴക്കുലയും തലയില്‍ കെട്ടും കെട്ടി സുബി

അവതാരകയും നടിയുമായ സുബി സുരേഷ് പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

കയ്യില്‍ വാഴക്കുലയും തലയില്‍ കെട്ടും കെട്ടിയാണ് താരം ചിത്രത്തില്‍ വന്നിരിക്കുന്നത്. ”വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുബി എഴുതിയിരിക്കുന്നത്.

”കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി” എന്നാണ് രസകരമായ ഒരു കമന്റുമായി ഒരു ആരാധകനും രംഗത്തെത്തി. ”ഉണ്ടാക്കിയത് നമ്മള്‍ തന്നെയാണ് ചേട്ടാ” എന്നാണ് മറുപടിയായി സുബിയും രംഗത്തെത്തി.