ഇനി ഒരിക്കലും പൊന്നമ്മ ബാബുവിനെ കാണരുതേ എന്നാണ് എനിക്ക്: സങ്കടത്തോടെ സേതു ലക്ഷ്മി

 ഇനി ഒരിക്കലും പൊന്നമ്മ ബാബുവിനെ കാണരുതേ എന്നാണ് എനിക്ക്: സങ്കടത്തോടെ സേതു ലക്ഷ്മി

മലയാള സിനിമയിൽ അമ്മ വേഷങ്ങളിലും സഹനടിയായും ഒക്കെ തിളങ്ങി വന്ന താരമായിരുന്നു സേതുലക്ഷ്മി.  മകൻ കിഷോറിന് കഴിഞ്ഞ വർഷമാണ് വ്യക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. അതിനായി സേതുലക്ഷ്മി സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായത്തിനായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.

പിന്നീട് സിനിമയിലെ സഹപ്രവർത്തകയായ നടി പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ എല്ലാം നിന്നിരുന്നു. ആളുകൾ കരുതിയത് ചികിൽസ പൊന്നമ്മ ബാബു ഏറ്റെടുത്തു എന്നായിരുന്നു.

ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയായെന്നും സേതുലക്ഷ്മി അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സേതുലക്ഷ്മി പൊന്നമ്മ ബാബുവിനെകുറിച്ച് പറഞ്ഞിരിക്കുന്നത്.

താൻ ഒരിക്കലും പൊന്നമ്മയെ കുറ്റപ്പെടുത്തില്ലെന്ന് വ്യക്തമാക്കുന്ന സേതുലക്ഷ്മി മകനെ കാണിച്ച് താൻ പണപ്പിരിവ് നടത്തിയെന്ന് പൊന്നമ്മയുടെ സുഹ്യത്തുക്കൾ പറഞ്ഞതായും പൊന്നമ്മയ്ക്ക് തന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നും പറയുന്നു.

പൊന്നമ്മ ബാബു സഹായിക്കാം എന്ന് പറഞ്ഞതോടെയാണ് സഹായങ്ങൾ നിലച്ചുപോയത്. എനിക്ക് അതിൽ പരിഭവമില്ല, പൊന്നമ്മയും ഞാനും വളരെ സ്‌നേഹത്തിലായിരുന്നു. ഒരുകുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത് അതൊക്കെ എന്റെ മനസ്സിലുണ്ട്. പൊന്നമ്മയുടെ നല്ല മനസ്സ്‌കൊണ്ടാണ് അവർ രക്ഷപെട്ടത്.

പൊന്നമ്മ തരാം എന്ന് പറഞ്ഞത് കൊണ്ട് എനിക്ക് ലഭിച്ച സഹായം നിന്നത്. ഇപ്പോൾ എനിക്കവരുടെ മുഖത്തോട്ട് നോക്കാൻ വയ്യ. ഒരിക്കലും പൊന്നമ്മ ബാബുവിനെ കാണരുതേ. ഒരു സിനിമയിൽ എത്ര പണം തരാം എന്ന് പറഞ്ഞാലും പൊന്നമ്മയുണ്ടെങ്കിൽ ഞാൻ പോകില്ല. അവർ വല്ലത് പറഞ്ഞുകളയും എന്ന് സേതു ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. പൊന്നമ്മയ്ക്ക് പ്രമേഹവും കൊളസ്‌ട്രോളും ഒക്കെ ഉണ്ട്. അതുകൊണ്ട് വൃക്ക ദാനം ചെയ്യാനൊന്നും കഴിയില്ല.

ചിലർ പറഞ്ഞു ഇതൊക്കെ അറിഞ്ഞുകൊണ്ട് പ്രശസ്തിക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന്. അതൊന്നും എനിക്കറിയില്ല. എനിക്ക് തരാം എന്നുപറഞ്ഞ അവരുടെ മനസ്സ് മാത്രമേ ഞാൻ കാണുന്നുള്ളൂ. ഏതായാലും അവരുടെ ആ വാഗ്ദാനത്തിന് ശേഷം സഹായം കുറഞ്ഞുവെന്നും സേതു ലക്ഷ്മി പറയുന്നു.