വിവാഹം കഴിഞ്ഞ് നാലാം മാസം നവവധു തൂങ്ങിമരിച്ച നിലയില്‍; വിഷക്കായ കഴിച്ച് ഭര്‍ത്താവും ആശുപത്രിയില്‍; (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല !

തിരുവനന്തപുരം: നവദമ്പതികളില്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയിലും ഭര്‍ത്താവിനെ വിഷക്കായ കഴിച്ച് അവശനിലയിലും കണ്ടെത്തി. കിണറ്റിന്‍കര കൈലാസത്ത് മേലേതില്‍ സുജിത്തിന്റെ ഭാര്യ ദേവു(22) ആണു മരിച്ചത്. സുജിത്തിനെ(27) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നിനാണു സംഭവം.
വിഷക്കായ കഴിച്ച വിവരം സുജിത്ത് തന്നെയാണു സമീപത്തെ വീട്ടിലെത്തി അറിയിച്ചത്.സുജിത്തിന്റെ അമ്മ സംഭവസമയത്തു തൊഴിലുറപ്പ് ജോലിക്കു പോയിരിക്കുകയായിരുന്നു. അഞ്ചല്‍ മാവിള സ്വദേശിയായ ദേവുവിനെ നാലു മാസം മുന്‍പാണു സുജിത്ത് പ്രണയിച്ചു വിവാഹം കഴിക്കുന്നത്. ദേവുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നു പൊലീസ് കണ്ടെത്തിയെങ്കിലും സുജിത്തിനൊപ്പം പോകുകയായിരുന്നു.