ആത്മഹത്യാ പ്രവണതയുളളവരെ ചികിത്സിച്ചിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു

 ആത്മഹത്യാ പ്രവണതയുളളവരെ ചികിത്സിച്ചിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു

ആത്മഹത്യാ പ്രവണതയുളളവരെ ചികിത്സിച്ചിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു. ബെർക്ക്ഷെയറിലെ കൺസൾട്ടൻറ് സൈക്കോളജിസ്റ്റായ ഡോക്ടർ പമേല റീവീസാണ് ആത്മഹത്യ ചെയ്തത്. പൊലീസ് സൂപ്രണ്ടായ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ.

ഭർത്താവ് മാത്യു റീവീസ് ഇവർ തമ്മിലുള്ള ബന്ധം അവസാനിച്ചതായി വ്യക്തമാക്കി ജൂലൈ 26ന് വീട് വിട്ടിരുന്നു. വീട് വിടുകയാണെന്നും എന്നാൽ ഭാര്യയുടെ അമ്മ ഈ വീട്ടിലേക്ക് താമസമാക്കുന്നതിന് താൽപര്യമില്ലെന്നും വിശദമാക്കിയായിരുന്നു മാത്യു വീട് വിട്ടത്. ഇന്നലെ വൈകീട്ട് വീട്ടിൽ തിരികെയെത്തിയ മാത്യു പമേലയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങൾ പമേല അമ്മയെ അറിയിച്ചിരുന്നു.

ഡ്യൂട്ടിക്കെത്താത്ത പമേലയെ അന്വേഷിച്ച് എത്തിയ സഹപ്രവർത്തകയാണ് ഡോക്ടരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.