ബുധനാഴ്ചകളില്‍ ‘ദൈവമായി മാറും’; ബലി നല്‍കാനായി 24കാരനെ അമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു

പട്‌ന: ബിഹാറില്‍ 24കാരനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. താന്‍ ദൈവമാണെന്ന് തോന്നിയതിനാലാണ് മകനെ കോടാലികൊണ്ട് വെട്ടിക്കൊന്നതെന്ന് അറസ്റ്റിലായ സുനിയബായി ലോധി പൊലീസിനോട് പറഞ്ഞു.
കോഹ്നി ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച വെളുപ്പിന് 4.30ഓടെയായിരുന്നു സംഭവം നടന്നത്. ബുധനാഴ്ചകളില്‍ താന്‍ ദൈവമായി മാറുമെന്നും കൊല നടത്തിയ ദിവസവും അതാണ് സംഭവിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
കൊല നടത്തിയ ശേഷം, വീട്ടില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനോട് താന്‍ മകനെ ബലിനല്‍കിയെന്ന് ലോധി പറഞ്ഞതായി പ്രദേശവാശികള്‍ പറയുന്നു. സംഭവത്തിന് ശേഷം ഗ്രാമത്തില്‍ ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.