ഇന്ദുചൂഢന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോയ പച്ചക്കറിക്ക് സംഭവിച്ചത്, വൈറലായി നരസിംഹത്തിന്റെ ‘ക്ലൈമാക്സ്’; വിഡിയോ

 ഇന്ദുചൂഢന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോയ പച്ചക്കറിക്ക് സംഭവിച്ചത്, വൈറലായി നരസിംഹത്തിന്റെ ‘ക്ലൈമാക്സ്’; വിഡിയോ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ് നരസിംഹം. ചിത്രത്തിലെ ഡയലോ​ഗുകളും ഫൈറ്റുമെല്ലാം ഇന്നും സിനിമപ്രേമികളെ ആവേശം കൊള്ളിക്കാറുണ്ട്. ചിത്രത്തിന്റെ അവസാന രം​ഗത്തിലെ പച്ചക്കറിയുടെ ‘ചാടിപ്പോകൽ’ വരെ ഇപ്പോഴും ചർച്ചയാണ്. എന്തായാലും വർഷങ്ങളായി സിനിമ പ്രേമികളെ ഒന്നടങ്കം വലച്ച ആ രം​ഗത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.

ചിത്രം അവസാനിക്കുന്നത് അനുരാധയെ വണ്ടിയിൽ കയറ്റി പോകുന്ന ഇന്ദുചൂഢനിലാണ്. അതിനൊപ്പം തന്നെ ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ഇന്ദുചൂടന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോകുന്ന പച്ചക്കറിയുടെ രം​ഗം. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചകളുമുണ്ടായിട്ടുണ്ട്.ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇത്. എന്നാല്‍ റീടേക്ക് പോകാതെ പച്ചക്കറികള്‍ വീഴുന്ന രംഗം തന്നെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു.

നരസിംഹത്തിന് പുതിയ ക്ലൈമാക്സ് ഒരുക്കിയാണ് ട്രോളന്മാർ കയ്യടിവാങ്ങുന്നത്. താഴെ വീണുപോയ പച്ചക്കറിക്ക് എന്താണ് സംഭവിച്ചത് എന്നാണ് ഇവർ കാണിക്കുന്നത്. ഡിലീറ്റഡ് എൻഡിങ് എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലാവുന്നത്. രസകരമായ സൃഷ്ടി സിനിമ പ്രേമികളുടെ കയ്യടി നേടുകയാണ്.