ചേട്ടാ നിങ്ങള്‍ സൂപ്പറാണ്..”; ബസ് ഡ്രൈവര്‍ക്ക് കയ്യടിച്ച് ജനം, ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

 ചേട്ടാ നിങ്ങള്‍ സൂപ്പറാണ്..”; ബസ് ഡ്രൈവര്‍ക്ക് കയ്യടിച്ച് ജനം, ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

നടുറോഡില്‍ തെന്നി വീണ ഒരു ബൈക്ക് യാത്രികന്‍ ഒരു ബസ് ഡ്രൈവറുടെ മനസാനിധ്യം ഒന്നുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കോതമംഗലത്തിന് സമീപം പോത്താനിക്കാട് കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ സിസിടവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. നനവുള്ള റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന്‍ പെട്ടെന്ന് തെന്നിവീഴുന്നത് വീഡിയോയില്‍ കാണാം

റോഡിൽ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് ഡ്രൈവർ വെട്ടിച്ചു മാറ്റി ബ്രേക്കിടുന്നു. മഴ പെയ്തു നനഞ്ഞ റോഡിൽ തെന്നി നീങ്ങിയാണ് ബസ് നിന്നത്.

ബസിന്റെ പുറകുഭാഗം ബൈക്കിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് ഡ്രൈവറുടെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം എന്ന് വീഡിയോ വ്യക്തമാക്കുന്നു.