പലരും കുറവുകള്‍ കണ്ട് സഹതപിച്ചപ്പോള്‍ ഞാനവളുടെ മികവുകള്‍ നോക്കി സന്തോഷിച്ചു; പ്രിയമകള്‍ക്ക് പിറന്നാള്‍ ആശംസയുമായി സലിം കോടത്തൂര്‍

 പലരും കുറവുകള്‍ കണ്ട് സഹതപിച്ചപ്പോള്‍ ഞാനവളുടെ മികവുകള്‍ നോക്കി സന്തോഷിച്ചു; പ്രിയമകള്‍ക്ക് പിറന്നാള്‍ ആശംസയുമായി സലിം കോടത്തൂര്‍

പൊന്നുമോളുടെ ഒമ്പതാം പിറന്നാളിന് സലിം കോടത്തൂര്‍ പങ്കുവച്ച കുറിപ്പും ഹൃദ്യമായ ചിത്രവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണം എന്ന് ഞാന്‍ പഠിച്ചത് മകളിലൂടെയായിരുന്നു എന്ന് സലിം കുറിക്കുന്നു.

സലിമിന്റെ പ്രിയമകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്.

ആശംസയര്‍പ്പിച്ച് സലിം പങ്കുവച്ച കുറിപ്പിലെ വരികള്‍ ഇങ്ങനെ;

HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..

അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ