ആത്മഹത്യയ്ക്ക്‌ ശ്രമിച്ച ട്രാൻസ്ജൻഡർ സജിനയുടെ പേരിൽ പ്രചരിക്കുന്ന വോയ്സ്‌ ക്ലിപ്‌ പുറത്ത്‌

 ആത്മഹത്യയ്ക്ക്‌ ശ്രമിച്ച ട്രാൻസ്ജൻഡർ സജിനയുടെ പേരിൽ പ്രചരിക്കുന്ന വോയ്സ്‌ ക്ലിപ്‌ പുറത്ത്‌

കൊച്ചിയിൽ വഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ട്രാന്‍സ്ജന്‍ഡര്‍ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സജനയുടെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സജനയെ എറണാകുളം മെഡിക്കല്‍ ടെസ്റ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

ബിരിയാണി വില്‍പ്പന നടത്താന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ എത്തിയടോടെയാണ് സജനയുടെ ദുരിതം പുറം ലോകം അറിയുന്നത്. പിന്നീട് നിരവധി പ്രമുഖരാണ് സഹായവുമായി സജനയെ തേടി എത്തിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി തനിക്ക് നേരെ നടക്കുന്ന അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സുഹൃത്തുകള്‍ പറയുന്നു. അമിതമായി ഗുളികള്‍ കഴിച്ചാണ് സജനയെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടിന്റെ ആവിശ്യത്തിനായി വീഡിയോ ചെയ്തിട്ടുണ്ടെന്ന് സുഹൃത്തിനെ വിളിച്ച് അറിയിക്കുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പണത്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു തട്ടിപ്പ് നടത്തിയതെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.