കോവിഡ് മനുഷ്യചർമത്തിൽ 9 മണിക്കൂർ സജീവമായി നിലനിൽക്കും

 കോവിഡ് മനുഷ്യചർമത്തിൽ 9 മണിക്കൂർ സജീവമായി നിലനിൽക്കും

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കാനാകുമെന്ന് പുതിയ പഠനം. മഹാമാരിയെ പ്രതിരോധിക്കാൻ പതിവായി കൈ കഴുകേണ്ടതിന്റെയും സാനിറ്റൈസർ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ജപ്പാനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം തിരിച്ചറിയാനായത്.

സാർസ് കോവ് 2മായി താരതമ്യം ചെയ്യുമ്പോൾ എലിപ്പനി കാരണമാകുന്ന രോഗാണു മനുഷ്യ ചർമ്മത്തിൽ 1.8 മണിക്കൂറോളം മാത്രമെ നിലനിൽക്കു എന്ന് ക്ലിനിക്കൽ ഇൻഫക്ഷ്യസ് ഡിസീസ് ജേർണൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മനുഷ്യ ചർമ്മത്തിൽ ഒൻപത് മണിക്കൂർ നിലനിൽക്കുന്നത് മൂലം കൊറോണ വൈറസിന് ഇൻഫ്ലുവൻസ എ വൈറസിനേക്കാൾ സമ്പർക്കം വഴി രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

കൊറോണ വൈറസും ഇൻഫ്ലുവൻസയും എഥനോൾ ഉപയോഗിക്കുമ്പോൾ 15 സെക്കൻഡിനുള്ളിൽ നിർജ്ജീവമാക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സാനിറ്റൈസറുകളിലെ പ്രധാനഘടകമാണ് എഥനോൾ.