വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം; ശരീര ഭാഗങ്ങള്‍ അടര്‍ന്ന നിലയില്‍

 വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം; ശരീര ഭാഗങ്ങള്‍ അടര്‍ന്ന നിലയില്‍

തിരുവനന്തപുരം: അടഞ്ഞു കിടന്ന വീട്ടില്‍ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വെള്ളറടയിലാണ് മൃതദേഹം കണ്ടെത്തിയത്.

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളില്‍ നിന്ന് പട്ടികളുടെ ബഹളം കേട്ടതിനെ തുടര്‍ന്ന്  കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ശരീര ഭാഗങ്ങള്‍ പലതും അടര്‍ന്ന നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.