പാർവതിയെ കണ്ടപ്പോൾ അവഗണനയോടെ ദുൽഖർ പോയി, ഞാനാണ് മമ്മൂട്ടിയോട് പറഞ്ഞ് കാര്യങ്ങൾ പരിഹരിച്ചത്

 പാർവതിയെ കണ്ടപ്പോൾ അവഗണനയോടെ ദുൽഖർ പോയി, ഞാനാണ് മമ്മൂട്ടിയോട് പറഞ്ഞ് കാര്യങ്ങൾ പരിഹരിച്ചത്

ഇടവേള ബാബു നടി ഭാവനയെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്ന്‌ നടി പാർവതി അമ്മ സംഘടനയിൽ നിന്നും രാജിവെച്ചിരുന്നു. ഇപ്പോൾ ഔദ്യോഗിക വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇടവേളബാബു.

ട്വൻറി20 എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആയിരുന്നു നികേഷ് കുമാർ ചോദിച്ചത്. ആ ചിത്രത്തിൽ ഭാവന ഉണ്ടാകില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അതല്ലാതെ ഒരിക്കലും ഞാൻ ആ കുട്ടിയെ ഉദ്ദേശിച്ചിട്ടില്ല. പാർവതി എന്തിനാണ് ഞാൻ പറയാത്ത കാര്യങ്ങൾ വായിച്ചെടുക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നോട് എന്തെങ്കിലും പറയുവാൻ ഉണ്ടായിരുന്നു എങ്കിൽ അവർക്ക് എന്നെ നേരിട്ട് വിളിക്കാമായിരുന്നു. എൻറെ നമ്പർ പാർവതിയുടെ കയ്യിൽ ഉണ്ട്.

പണ്ടൊരിക്കൽ മമ്മൂട്ടിയെ വിമർശിച്ചതിന് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ പാർവ്വതി നേരിട്ടിരുന്നു. അന്ന് ഞാൻ ഇടപെട്ടാണ് അത് പരിഹരിച്ചു കൊടുത്തത്. അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താൽ തനിക്കെതിരെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് പാർവ്വതി പേടിച്ചിരുന്നു. ഞാനാണ് ഇടപെട്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പു കൊടുത്തത്.

അമ്മ പരിപാടിയുടെ റിഹേഴ്സൽ നടക്കുന്ന സമയത്ത് ദുൽഖർ സൽമാൻ പാർവതിയെ കണ്ടിട്ടും അവഗണിച്ചുകൊണ്ട് നടന്നുപോയി. ഇത് കണ്ടപ്പോൾ പാർവതി പൊട്ടിക്കരഞ്ഞു. ഞാനാണ് മമ്മൂട്ടിയോട് സംസാരിച്ച് കാര്യങ്ങൾ എല്ലാം പരിഹരിച്ചത്. – ഇടവേള ബാബു പറയുന്നു.

ഞാൻ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് എൻറെ പേരിൽ ഇപ്പോൾ പാർവതി ആരോപിക്കുന്നതും അതിൻറെ പേരിൽ പ്രശ്നങ്ങൾ. പാർവ്വതിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ എന്നെ നേരിട്ട് വിളിക്കാമായിരുന്നു.

ഞാൻ പറഞ്ഞതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ ആദ്യം എന്നെ എതിർക്കുന്നത് നികേഷ് കുമാർ ആകുമായിരുന്നു. എന്നാൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം മറിച്ച് ഒന്നും ചോദിക്കാതിരുന്നത്. – ഇടവേള ബാബു കൂട്ടിച്ചേർത്തു.