‘മാതൃത്വത്തിന്റെ വില’, വെളളപ്പൊക്കത്തില്‍ കുഞ്ഞിനെ കടിച്ചുപിടിച്ച് ഓടുന്ന നായ ( വീഡിയോ)

 ‘മാതൃത്വത്തിന്റെ വില’, വെളളപ്പൊക്കത്തില്‍ കുഞ്ഞിനെ കടിച്ചുപിടിച്ച് ഓടുന്ന നായ ( വീഡിയോ)

ബംഗളൂരു: കര്‍ണാടകയിലും തെലങ്കാനയിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. തെലങ്കാനയിലാണ് വെളളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ടത്.നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. വിജയപുര ജില്ലയിലെ താരാപൂര്‍ ഗ്രാമം വലിയ തോതിലാണ് വെളളപ്പൊക്ക കെടുതി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിന്റെ അടിയിലായി. ഇവിടെ നിന്നുളള നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെളളപ്പൊക്കം നേരിടുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കുഞ്ഞിനെയും കൊണ്ട് നായ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.