720 ല്‍ 720 മാര്‍ക്കും നേടി ; പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് ലഭിച്ചെങ്കിലും ഒന്നാം റാങ്കില്ല; ആകാന്‍ഷയുടെ ഒന്നാംസ്ഥാനം നഷ്ടമായത് ഇങ്ങനെ…

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ( നീറ്റ്) ഡല്‍ഹി വിദ്യാര്‍ത്ഥി ആകാന്‍ഷ സിങിന് ലഭിച്ചത് 720 ല്‍ 720 മാര്‍ക്ക്. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് ലഭിച്ചെങ്കിലും ആകാന്‍ഷയ്ക്ക് പക്ഷെ ലഭിച്ചത് രണ്ടാം റാങ്കാണ്. 720 മാര്‍ക്കും ലഭിച്ച മറ്റൊരു പരീക്ഷാര്‍ത്ഥിയായ ഒഡീഷ സ്വദേശി സോയബ് അഫ്താബിനാണ് ഒന്നാം റാങ്ക് ലഭിച്ചത്.
രണ്ടുപേരും തുല്യമാര്‍ക്ക് നേടിയതോടെ ടൈബ്രേക്കറിലൂടെയാണ് സോയബിനെ ഒന്നാം റാങ്കുകാരനായി തീരുമാനിച്ചത്. അതിനായി പരിഗണിച്ചതാകട്ടെ വയസ്സും. സോയബിനേക്കാള്‍ പ്രായക്കുറവ് ആണെന്നതാണ് ആകാന്‍ഷയ്ക്ക് തിരിച്ചടിയായത്.
സാധാരണ രീതിയില്‍ പരീക്ഷയില്‍ രണ്ടുപേര്‍ക്ക് തുല്യ മാര്‍ക്ക് ലഭിച്ചാല്‍, ടൈബ്രേക്കറിനായി ബയോളജി, കെമിസ്ട്രി വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്ക് പരിഗണിക്കും. ഇതിലും തുല്യമാണെങ്കില്‍ ഏറ്റവും കൂടുതല്‍ തെറ്റു വരുത്തിയത് ആരെന്ന് പരിശോധിക്കും.
ഇതിലും വ്യത്യാസം കണ്ടെത്താനായില്ലെങ്കിലാണ് പ്രായം പരിഗണിക്കുക. പ്രായം കൂടുതലുള്ളയാള്‍ക്ക് മുന്‍ഗണന നല്‍കും. ഇതുപ്രകാരമാണ് 18 വയസ്സുള്ള ഒഡീഷ സ്വദേശി സോയബ് അഫ്താബ് ഒന്നാം റാങ്ക് കരസ്ഥമാക്കിയതെന്ന് അധികൃതര്‍വ്യക്തമാക്കി.