അനുജന്‍ 10 ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു, സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സൈനികനായ ചേട്ടന്‍ വാഹനാപകടത്തില്‍ മരിച്ചു, ആലപ്പുഴയില്‍ ഒരു കുടുംബത്തെ കണ്ണീര്‍ക്കടലിലാക്കി ‘രംഗബോധമില്ലാത്ത കോമാളി’ കടന്നു വന്നപ്പോള്‍

ആലപ്പുഴ: അനുജന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. കറ്റാനം വെട്ടിക്കോട് കോണത്തു മൂലയിൽ കിഴക്കതിൽ വേണു എൻ നായരാണ് മരിച്ചത്. 33 വയസായിരുന്നു. നാരായണൻ നായർ- രാധാമണിയമ്മ ദമ്പതികളുടെ മകനാണ്.

താമരക്കുളം വേടരപ്ലാവ് കിണറുവിള ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. ബന്ധു വീട്ടിൽ പോയി മടങ്ങി വരുന്ന വഴിയായിരുന്നു അപകടം. സാരമായി പരിക്കേറ്റ വേണു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വേണുവിന്റെ അനുജൻ വിഷ്ണു 10 ദിവസം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് വേണു നാട്ടിലെത്തിയത്.