പാട്ട്‌ കേൾക്കുന്നതിനിടയിൽ ചെവിയിൽ എന്തോ തടഞ്ഞു, ഹെഡ്സെറ്റ്‌ പരിശോധിച്ച യുവാവ്‌ ഞെട്ടി: എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം

 പാട്ട്‌ കേൾക്കുന്നതിനിടയിൽ ചെവിയിൽ എന്തോ തടഞ്ഞു, ഹെഡ്സെറ്റ്‌ പരിശോധിച്ച യുവാവ്‌ ഞെട്ടി: എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം

ഹെഡ്സെറ്റില്‍ പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ എന്തോ തടയുന്നത് പോലെ തോന്നി പരിശോധിച്ച യുവാവ് കണ്ടെത്തിയത് അറിഞ്ഞ് പുറം ലോകം ഞെട്ടി. ചെവിയില്‍ ഇക്കിളി അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് ഹെഡ്സെറ്റ് പരിശോധിച്ചത്. ഹെഡ്സെറ്റിനുളളില്‍ ഹന്റ്സ്മെന്റ് ഇനത്തില്‍പ്പെട്ട ചിലന്തിയാണ് ഒളിഞ്ഞിരുന്നത്. ഇതിനെ കണ്ടയുടനെ തന്നെ ഹെഡ്സെറ്റ് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു.

സംഭവം നടന്നത് ഓസ്‌ട്രേലിയയിലാണ്. അവിടുത്ത പെര്‍ത്തില്‍ പ്ലംബ്ബിംഗ് ജോലിക്കാരനായ ഒളളി ഹര്‍സ്റ്റിന്റെ ചെവിയിലാണ് ചിലന്തി ഇക്കിളിയിട്ടത്. ചെവി മൂടാനുളള ഹെഡ്സെറ്റിലെ ഭാഗത്തിനുളളിലായിരുന്നു ഭീമൻ ചിലന്തി ഒളിച്ചിരുന്നത്.

ഹെഡ്സെറ്റിനുളളില്‍ നിന്ന് ചിലന്തിയെ പുറത്തേക്ക് കളയാൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് യുവാവ് ഹെഡ്സെറ്റ് ഉപേക്ഷിക്കുകയായിരുന്നു. എബിസി ന്യൂസിനോടാണ് യുവാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പുതിയ ഹെഡ്സെറ്റ്, ഹെല്‍മറ്റ്, തുണികള്‍ എന്നിവയില്‍ ഇത്തരത്തിലുളള ചിലന്തികളെ കാണാനുളള സാധ്യതയുണ്ട്. അതിനാല്‍ ഇവ പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും യുവാവ് പറയുന്നു. ഇത്തരം ചിലന്തികളുടെ കടിയേല്‍ക്കുന്നത് മരണ കാരണം ആകില്ലെങ്കിലും നീണ്ട് നില്‍ക്കുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുളള സാധ്യത ഏറെയാണെന്നും വിദഗ്‌ധര്‍ പറയുന്നു.