നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്, നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്; നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട്; ഒരു പുതിയ സംഘടന ഉണ്ടാക്ക്. അമ്മയ്ക്കു പകരം ‘അച്ഛൻ’! അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക്; പാര്‍വ്വതിക്കെതിരെ ആദിത്യന്‍

അമ്മ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഭാവനയുണ്ടാകില്ലെന്നും ഭാവനയിപ്പോൾ അമ്മയിൽ അംഗമല്ലെന്നും മരിച്ച് പോയവർ തിരിച്ച് വരില്ലെന്ന ഇടവേള ബാബുവിന്റെ പ്രതികരണത്തെ തുടര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു.

ഇതിനിടയിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.’നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്.

നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചർച്ച വയ്ക്കരുത്. ഈ നാല് പേർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞതന്നും ആദിത്യൻ ചോദിക്കുന്നു.

ഒരു പുതിയ സംഘടന ഉണ്ടാക്ക്. അമ്മയ്ക്കു പകരം ‘അച്ഛൻ’! അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക് .നിങ്ങൾക്കു വേണ്ടത് അതാണ്,നിങ്ങൾ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈൻഡ് ചെയ്യില്ല, ഫസ്റ്റ് സ്വന്തം ഫാമിലിയിൽ വില ഉണ്ടാക്കിയെടുക്കു. നിങ്ങൾക്ക് ദിലീപിനെ പുറത്താക്കാൻ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച്‌ പോയി,നിങ്ങൾക്കു ഇനി എന്ത് വേണം’  .