‘പപ്പ മരിച്ചതോടെ പഠിപ്പ് നിർത്തി, സിനിമയിൽ അഭിനയിച്ച് പണമുണ്ടാക്കി വീണ്ടും പഠിച്ചു’; ട്രോളുകള്‍ പോലെ ഇതും വൈറലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അനുഭവം പറഞ്ഞ് മന്യ

 ‘പപ്പ മരിച്ചതോടെ പഠിപ്പ് നിർത്തി, സിനിമയിൽ അഭിനയിച്ച് പണമുണ്ടാക്കി വീണ്ടും പഠിച്ചു’; ട്രോളുകള്‍ പോലെ ഇതും വൈറലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അനുഭവം പറഞ്ഞ് മന്യ

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടി മന്യ. വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ താരം ഇപ്പോൾ കുടുംബജീവിതവുമായി മുന്നോട്ടുപോവുകയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കുന്നതിനായി താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചുമാണ് തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ താരം പറയുന്നത്.

മന്യയുടെ കുറിപ്പ് വായിക്കാം

ട്രോളുകള്‍ പോലെ ഇതും വൈറലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പോസിറ്റീവായ വാര്‍ത്തകള്‍ പങ്കുവെക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. എല്ലാവരേയും പ്രോത്സാഹിപ്പിക്കാനായി ഞാന്‍ ഇത് പറഞ്ഞുകൊണ്ടിരിക്കും. എനിക്കും സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കുമാകും. എന്റെ കൗമാരത്തിൽ പപ്പ മരിച്ചു. ജോലി ചെയ്യാനും കുടുംബത്തെ സഹായിക്കാനുമായി എനിക്കു പഠനം അവസാനിപ്പിക്കേണ്ടി വന്നു.

സ്‌കൂൾ എനിക്കു വളരെ ഇഷ്ടമായിരുന്നെങ്കിലും വിശപ്പ് എന്താണെന്നും എനിക്കറിയാമായിരുന്നു. ഒരു നായിക എന്ന നിലയിൽ 41 സിനിമകൾ പൂർത്തിയാക്കിയ ശേഷം ഞാൻ സമ്പാദിച്ച പണം മുഴുവൻ എന്റെ അമ്മയെ ഏൽപ്പിച്ചു. എന്നിട്ട് പഠനം പുനരാരംഭിച്ചു.

ഞാൻ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. എനിക്ക് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രവേശനം കിട്ടി. ആദ്യമായി ക്യാമ്പസിലേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ കരയുകയായിരുന്നു, ഒരുപാട് കരഞ്ഞു.
പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു.

പക്ഷേ മാത്തമാറ്റിക്സ്- സ്റ്റാറ്റിസ്റ്റിക്സിൽ 4 വർഷം പൂർത്തിയാക്കുക, ഓണേഴ്സ് ബിരുദം നേടുക, സ്കോളർഷിപ്പ് നേടുക എന്നതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളായിരുന്നു. മടുപ്പു തോന്നി പലതവണ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പക്ഷെ ഞാൻ എന്നെത്തന്നെ സ്വയം തള്ളി വിടുകയായിരുന്നു. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. വിദ്യാഭ്യാസം നമുക്ക് പറക്കാനായി ചിറകുകള്‍ നല്‍കും. കൂടുതല്‍ അറിവു നേടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ വിനയമുള്ളവരാകും.

ഈ ഭൂഗോളത്തില്‍ നമ്മള്‍ എത്ര ചെറുതാണെന്ന് മനസിലാകും. നമ്മള്‍ എല്ലാവരും വ്യത്യസ്തരായാണ് ജനിക്കുന്നത് എന്നും അത് ഓര്‍മിക്കണം. നിങ്ങള്‍ സ്‌പെഷ്യലാണ്. എന്റെ ജീവിതം ഓരാള്‍ക്കെങ്കിലും പ്രോത്സാഹനമായാണ് എന്റെ ലക്ഷ്യം സഫലമായി. എല്ലാവരേയും സ്‌നേഹിക്കുന്നു.