ഗുരുതര രോഗം ബാധിച്ച വൃദ്ധനെ ഫ്രീസറിലാക്കി ബന്ധുക്കളുടെ ക്രൂരത; ലക്ഷ്യമിട്ടത് മരണത്തിന് വിട്ടുകൊടുക്കാന്‍  

 ഗുരുതര രോഗം ബാധിച്ച വൃദ്ധനെ ഫ്രീസറിലാക്കി ബന്ധുക്കളുടെ ക്രൂരത; ലക്ഷ്യമിട്ടത് മരണത്തിന് വിട്ടുകൊടുക്കാന്‍     

സേലം | ഗുരുതര രോഗം ബാധിച്ച 74കാരനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഫ്രീസറിലടച്ച് ബന്ധുക്കള്‍. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറില്‍ ഒരു രാത്രി മുഴുവന്‍ വൃദ്ധന് കഴിയേണ്ടി വന്നു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

ഫ്രീസര്‍ ബോക്‌സ് തിരികെ കൊണ്ടുപോകാന്‍ വന്ന ഏജന്‍സിയുടെ ജീവനക്കാരനാണ് വൃദ്ധനെ ജീവനോടെ അതില്‍ കിടത്തിയത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ ആള്‍ക്കാരെ വിളിച്ചുകൂട്ടി വൃദ്ധനെ രക്ഷിക്കുകയായിരുന്നു. പെട്ടിക്കകത്ത് ശ്വാസമെടുക്കാന്‍ വൃദ്ധന്‍ വളരെ പ്രയാസപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബാലസുബ്രഹ്മണ്യ കുമാര്‍ എന്ന വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലസുബ്രഹ്മണ്യത്തിന്റെ സഹോദരനാണ് ഫ്രീസര്‍ ബോക്‌സ് വാടകക്ക് എടുത്തത്. നേരത്തേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വൃദ്ധനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്.