മുകേഷിന് വേണ്ടി താൻ ഒരു പാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്തിരുന്നു, ഒരു ഭാര്യയും കാണാൻ പാടില്ലാത്ത കാഴ്ചയാണ് അന്ന് ഞാൻ കണ്ടത്, വിവാഹമോചനത്തെപ്പറ്റി സരിത

 മുകേഷിന് വേണ്ടി താൻ ഒരു പാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്തിരുന്നു, ഒരു ഭാര്യയും കാണാൻ പാടില്ലാത്ത കാഴ്ചയാണ് അന്ന് ഞാൻ കണ്ടത്, വിവാഹമോചനത്തെപ്പറ്റി സരിത

1960ൽ തെലുങ്കു നടനായ വെങ്കട സുബ്ബയ്യുമായി വിവാഹിതയായ സരിത ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം സിനിമയിൽ എത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയും നായിക പദവിയിലേക്ക് ഉയർത്ത പെടുകയും ചെയ്തിരുന്നു

ശേഷം മുകേഷും സരിതയും ഏതാനും ചിത്രങ്ങളിൽ നായിക നായകന്മാർ ആയി അഭിനയിച്ചു. ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും 1988 ൽ ഇരുവരും വിവാഹിതരാകുന്നതും. ശ്രാവൺ, തേജസ് എന്നീ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ട്. വിവാഹ മോചന വാർത്ത പുറത്തായതോടെ അതിന്റെ കാരണം എന്തെന്ന് മാധ്യമങ്ങൾ അന്വേഷിച്ചപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു.

എന്നാൽ മുകേഷ് മേതിൽ ദേവിക എന്ന നർത്തകിയെ വിവാഹം കഴിച്ചതോടെ സരിത മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതെന്നും ഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചതിനു ശേഷമാണ് ഒടുവിൽ വിവാഹമോചനം തേടിയതെന്നും സരിത പറഞ്ഞു. എന്നാൽ മുകേഷ് ഇതിനെ എതിർത്തു. സരിതയുമായി വിവാഹമോചനം നേടിയതിനു ശേഷമാണ് താൻ രണ്ടാമതും വിവാഹം കഴിച്ചതെന്നാണ് മുകേഷ് പറഞ്ഞത്.

ഒന്നിച്ചു ജീവിച്ച സമയത്ത് തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും മുകേഷും മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി ഉള്ളവരാണെന്നും സരിത ആരോപിച്ചിരുന്നു. തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ എനിക്കോ എന്റെ മക്കൾക്കോ സാമ്പത്തികമായ ഒരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏൽപ്പിച്ചിട്ടുണ്ട്.

ഇത് മക്കള്‍ കാണാതിരിക്കാൻ വേണ്ടിയാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു. മുകേഷ് മദ്യത്തിന് അടിമയാണെന്നും പലപ്പോഴും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞിരുന്നു.

ഒരു ഭാര്യയും കാണാൻ പാടില്ലാത്ത കാഴ്ചകൾ ആണ് ഞാൻ കണ്ടത്. ഒരു ഭാര്യയും കടന്നു പോകരുതാത്ത സന്ദർഭങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്നും സരിത പറഞ്ഞു. മുകേഷിന് വേണ്ടി താൻ ഒരു പാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്തിരുന്നുവെന്നും എന്നാൽ അതിന്റെ ഒരു പരിഗണനയും മുകേഷിന് നിന്നും ലഭിച്ചില്ലെന്നും ഇനിയും മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്നുമാണ് സരിത അന്ന് പറഞ്ഞത്.