മാതൃത്വം സ്ത്രീയിൽ മാത്രമല്ല, ഓരോ പുരുഷനിലും ഉണ്ട്. അത്തരമൊരു സന്തോഷക്കാഴ്ച പിറന്നത് കൊച്ചിയിലാണ്. കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ കഴിയാതെ അമ്മ വിഷമിച്ചിരിക്കുമ്പോൾ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിച്ചത് ഒരു മെയിൽ നഴ്സ് !

കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ കഴിയാതെ അമ്മ വിഷമിച്ചിരിക്കുമ്പോൾ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിച്ചത് ഒരു മെയിൽ നഴ്സ്. കുഞ്ഞ് ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ അമ്മയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലുമാകാത്ത അവസ്ഥ.

ഈ സമയം കുഞ്ഞിന്റെ കരച്ചിൽ അടക്കാനും നെഞ്ചോടു ചേർത്ത് താലോലിക്കാനും ആംബുലൻസിൽ ഉണ്ടായിരുന്നത് മെയിൽ നഴ്സ് മാത്രം.

കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ മാറിയിരിക്കാൻ ആംബുലൻസിൽ നഴ്‌സായി ജോലി ചെയ്യുന്ന വിപിൻ പീറ്ററിനായില്ല. കരച്ചിൽ മാറ്റാൻ കുഞ്ഞിനെ കയ്യിൽ എടുത്തു താലോലിച്ചു. ആംബുലൻസ് ഡ്രൈവർ സന്ദീപാണ് ആ മനോഹരദൃശ്യം ഫോണിൽ പകർത്തിയത്.