മൂവാറ്റുപുഴ കടാതിയില്‍ കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം

 മൂവാറ്റുപുഴ കടാതിയില്‍ കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം

കൊച്ചി : മൂവാറ്റുപുഴ കടാതിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ധര്‍മൂസ് ഫിഷ് ഹബ്ബിന് സമീപം കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരനായിരുന്ന കടാതി സ്വദേശി ശ്യാം (24) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന എബിയെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 9.30 നാണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍ നിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.