ജനങ്ങളുടെ വൻ പിന്തുണയോടെ സജനയുടെ ബിരിയാണി കടയില്‍ തിരക്ക് , ഏറെ സന്തോഷമെന്ന് സോഷ്യല്‍മീഡിയ

 ജനങ്ങളുടെ വൻ പിന്തുണയോടെ സജനയുടെ ബിരിയാണി കടയില്‍ തിരക്ക് , ഏറെ സന്തോഷമെന്ന് സോഷ്യല്‍മീഡിയ

ജനങ്ങളുടെ വൻ പിന്തുണയോടെ സജനയുടെ ഇന്നത്തെ ബിരിയാണി കടയിലെ തിരക്ക് അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് സജന കരഞ്ഞുകൊണ്ട് തന്നെ ദ്രോഹിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കുറിച്ച് എല്ലാം വെളിപ്പെടുത്തിയത്.

താൻ തെറ്റായരീതിയിൽ ജനിച്ചു എന്ന പേരിൽ ഒരു കൂട്ടം ആളുകൾ തേജോവധം ചെയ്യുകയും, ഇതിലൂടെ സജനയുടെ കടയിൽ ആളുകൾ എത്താതെ ദുരിതത്തിൽ ആവുകയും ആണ് ഉണ്ടായത്. ഇതെല്ലാം സജനയുടെ ലൈവിലൂടെ ആണ് നമുക്ക് മനസ്സിലായത്.

എന്നാൽ ഈയൊരു പോസ്റ്റിന് വൻ പിന്തുണ നൽകുകയായിരുന്നു സോഷ്യൽ മീഡിയ, വലിയ താരങ്ങൾ എല്ലാം അവരുടെ പേജിൽ പങ്ക് വച്ചു, അങ്ങനെ ഈ പോസ്റ്റ് ഒരു ദിവസം കൊണ്ട് തന്നെ ഏല്ലവടത്തും എത്തിച്ചു.

തുടർന്ന് ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ കൂടി പൂർവ്വാധികം ശക്തിയോടെ ബിരിയാണി കട വീണ്ടും തുറന്ന സജ്നയുടെ കടയിലെ തിരക്ക് അമ്പരപ്പിക്കുന്നതാണ്.