കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത്; മലയാളി വ്യവസായിയെ നിരീക്ഷിച്ച് അന്വേഷണ സംഘം; നാച്ചു ബായ് വേറെ ലെവലാണ്, കൈവച്ചിടത്തെല്ലാം നേട്ടം

കൊച്ചി: കേരളത്തെ ഇളക്കി മറിച്ച സ്വർണക്കടത്ത് കേസിൽ മലയാളി യുവ വ്യവസായിയുടെ പങ്ക് സംശയ നിഴലിൽ. ചുരുങ്ങിയ കാലം കൊണ്ട് വ്യവസായ രംഗത്ത് ശ്രദ്ധ നേടിയ മലയാളി നാച്ചു ബായിയാണ് അന്വേഷണ ഏജൻസികൾക്ക് തലവേദനയാകുന്നത്. കണ്ണൂർ സ്വദേശിയായ നാച്ചു ബായിയുടെ ഇടപാടുകളും സ്വർണക്കടത്തിൽ ഉണ്ടായിട്ടുണ്ടോയെന്നാണ് സംശയിക്കുന്നത്.
2013ൽ നടന്ന സ്വർണക്കടത്ത് കേസ് മുതലാണ് നാച്ചു ബായിയെന്ന പേര് മലയാളികൾ കേട്ടു തുടങ്ങുന്നത്. കേരളത്തെ ഞെട്ടിച്ച സ്വർണ ഇടപാടുകളിൽ നാച്ചു ബായിയുടെ പേരും പുറത്തു വന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നിലച്ചു.
വൻകിട ബിസിനസുകളിലൂടെ വളരെ വേഗം വളർന്നു പന്തലിച്ച വ്യവസായിയാണ് നാച്ചു ബായ്. അനധികൃത പണം ഇടപാടിൽ വരെ ഇയാളുടെ പങ്കിനെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഉന്നത രാഷ്ട്രീയബന്ധവും കോടികളുടെ ബിസിനസ് സാമ്രാജ്യവുമാണ് നാച്ചു ബായിയുടെ കരുത്ത്.
നാച്ചു ബായ് വേറെ ലെവലാണ്…
കണ്ണൂർ സ്വദേശിയായ നാച്ചു ബായിയുടെ വളർച്ചയും അതിവേഗത്തിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ വൻകിട ബിസിനസ് സാമ്രാജ്യങ്ങൾ സ്വന്തമാക്കൊണ്ടാണ് നാച്ചു ബായ് ശ്രദ്ധ നേടുന്നത്. മലയാളിയാണെങ്കിലും കേരളവുമായി അധികം ബന്ധം സ്ഥാപിക്കാറില്ലെന്നതും ശ്രദ്ധേയം. വിദേശ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാച്ചു ബായിക്ക് മലേഷ്യ, സിംഗപ്പൂർ, തായ്‌ലാന്‍റ് തുടങ്ങിയ രാജ്യങ്ങളിൽ വൻകിട ബിസിനസ് സാമ്രാജ്യങ്ങളുണ്ട്. ഇന്ത്യയിൽ മുംബൈയിലും ഡെൽഹിയിലും നാച്ചു ബായ് അറിയപ്പെടുന്ന ബിസനസ് സാമ്രാട്ടാണ്.
കൈവച്ചിടത്തെല്ലാം നേട്ടം
തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് നാച്ചുബായിയുടെ പ്രത്യേക. ട്രേഡിങ്, ബാങ്കിങ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ വളർന്നു പന്തലിച്ചു കിടക്കുന്നതാണ് ഇയാളുടെ ബിസിനസ് സാമ്രാജ്യം. കൈവച്ച ബിസിനസിലെല്ലാം വിജയം നേടുകയും ചെയ്‌തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസം പ്രൊജക്‌ടിനു നമ്മുടെ അയൽരാജ്യത്ത് പൂർത്തീയാക്കുന്നതും നാച്ചു ബായി ഗ്രൂപ്പാണ്. ഇന്ത്യയിലും വിദേശത്തും വളരെ വേഗം വേറുറപ്പിച്ച ബിസിനസ് ഗ്രൂപ്പാണ് നാച്ചു ബായിയുടേത്.
ലോക ശ്രദ്ധയിലേക്ക്
ലോകത്തെ തന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിയുടെ അമരക്കാരനായതോടെയാണ് നാച്ചു ബായി ലോക ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ അയൽ രാജ്യത്ത് ഉടൻ ആരംഭിക്കാനിരിക്കുന്ന പദ്ധതിയുടെ ചിലവ് ഇന്ത്യൻ മണി 10,000 കോടിയോളമാണ്. ഇതോടെ അന്താരാഷ്ട്ര തലത്തിലും നാച്ചു ബായ് ശ്രദ്ധ നേടിയിരിക്കുകയാണ്.
സംശയ നിഴലിൽ
പൊടുന്നനെയുള്ള വളർച്ചയും പണമിടപാടുകളുമാണ് നാച്ചു ബായിയെ സംശയ നിഴലിലാക്കുന്നത്. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ അന്വേഷണം ആരംഭിച്ച കേന്ദ്ര ഏജൻസികൾ കേരളവുമായി ബന്ധപ്പെട്ട സ്വർണ ഇടപാടുകളിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ചില മലയാളികൾക്ക് സ്വർണ കടത്തുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത്തരത്തിൽ ലഭിച്ച സൂചനകളാണ് നാച്ചു ബായിക്ക് നേരെയും ഉയരുന്നത്.
നാച്ചു കൊയിൻ എന്ന രീതിയിൽ ഗ്രൂപ്പ് ഇറക്കിയിരിക്കുന്ന സ്വർണ കൊയിൻ ആണ് സംശയത്തിലേക്ക് വേരൂന്നുന്ന പ്രധാന കാര്യം. വിദേശത്തേക്കും സ്വദേശത്തേക്കും കള്ളപ്പണം കൈമാറാൻ ഈ കൊയിൻ ഉപയോഗിക്കുന്നുണ്ടോയെന്നും സംശയിക്കപ്പെടുന്നുണ്ട്.