വീട്ടുവളപ്പില്‍ നിന്ന മരം വിറ്റുകിട്ടിയ 6500 രൂപയ്ക്ക് വേണ്ടി അമ്മയുമായി തര്‍ക്കം, അമ്മയെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ശേഷം മകന്‍ വീട്ടില്‍ തൂങ്ങിമരിച്ചു

 വീട്ടുവളപ്പില്‍ നിന്ന മരം വിറ്റുകിട്ടിയ 6500 രൂപയ്ക്ക് വേണ്ടി അമ്മയുമായി തര്‍ക്കം, അമ്മയെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ശേഷം മകന്‍ വീട്ടില്‍ തൂങ്ങിമരിച്ചു

വൈ​ക്കം: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ​ണ​ത്തെ​ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മെ​ന്ന് പോ​ലീ​സ്. വൈ​ക്കം ചെ​ന്പ് മ​ത്തു​ങ്ക​ൽ ആ​ശാ​രി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി(75)യെ ​സാ​രി ഉ​പ​യോ​ഗി​ച്ചു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൻ ബി​ജു (45) വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ വീ​ട്ടു​വള​പ്പി​ൽ സം​സ്ക​രി​ക്കും.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കാ​ർ​ത്ത്യാ​യ​നി​യു​ടെ ഇ​ള​യ മ​ക​ൻ സി​ജി ജോ​ലി സ്ഥ​ല​ത്തു നി​ന്നു വീ​ട്ടി​ൽ ഉൗ​ണു ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​മ്മ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

അ​മ്മ​യെ വി​ളി​ച്ചി​ട്ടും ഉ​ണ​രാ​തി​രു​ന്ന​പ്പോ​ൾ സി​ജി ബ​ഹ​ളം വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ള്ള ബ​ന്ധു​ക്കളും അ​യ​ൽ​ക്കാ​രും ഓ​ടി​യെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ർ​ത്ത്യായ​നി മ​രി​ച്ച​തായി അ​റി​യു​ന്ന​ത്. സ​മീ​പ​ത്തെ സി​ജി​യു​ടെ മു​റി​യി​ലാ​ണ് ബി​ജു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

കാ​ർ​ത്ത്യാ​യ​നി കി​ട​ന്ന മു​റി​യി​ലെ അ​ല​മാ​ര തു​റ​ന്നു അ​ല​മാ​രയ്​ക്കു​ള​ളി​ലെ വ​സ്ത്ര​ങ്ങ​ൾ താ​ഴേ​ക്ക് വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്നതി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​വ​ള​പ്പി​ലെ ഒ​രു മ​രം 6500 രൂ​പ​യ്ക്കു വി​റ്റി​രു​ന്നു. മ​രം വി​റ്റ പ​ണം ചോ​ദി​ച്ചു അ​മ്മ​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ ബി​ജു അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഗൃ​ഹ​നാ​ഥ​നാ​യ ത​ങ്ക​പ്പ​ൻ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് മ​രി​ച്ച​ത്.

കാ​ർ​ത്ത്യാ​യനി​യും ബി​ജു​വും സി​ജി​യും ഇ​ള​യ സ​ഹോ​ദ​രി അം​ബി​ക​യും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. മൂ​വ​രും അ​വി​വാ​ഹി​ത​രാ​ണ്. അം​ബി​ക ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.

മൂ​ത്ത സ​ഹോ​ദ​രി ശാ​ന്ത​യെ മ​റ​വ​ൻ​തു​രു​ത്ത് കു​ട്ടു​മ്മേ​ലും മ​റ്റൊ​രു സ​ഹോ​ദ​രി ഗീ​ത​യെ ത​ല​യാ​ഴം കു​വ​ത്തു​മാ​ണ് വി​വാ​ഹം ക​ഴി​ച്ച​യ​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ബി​ജു​വും സ​ഹോ​ദ​ര​ൻ സി​ജു​വും. ഒ​രു വ​ർ​ഷം മു​ന്പ് പ​ണി​ക്കി​ട​യി​ൽ ത​ടി​കൊ​ണ്ട് ക​ണ്ണി​നു പ​രി​ക്കേ​റ്റ​തോ​ടെ ബി​ജു സ്ഥി​ര​മാ​യി പ​ണി​ക്കു പോ​കാ​റി​ല്ല. മ​ദ്യ​പാ​നി​യാ​യ ഇ​യാ​ൾ വീ​ട്ടി​ൽ പ​തി​വാ​യി ക​ല​ഹ​മു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.